Zygo-Ad

കാപ്പ കേസ് : മട്ടന്നൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

മട്ടന്നൂർ :നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പഴശ്ശി ദേവർഗാഡ് സ്വദേശി ജ്യോതിഷ് .വി (32)ചിറമൽ ഹൗസ് എന്നയാൾക്കെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)pചുമത്തിയത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.

കൂത്തുപറമ്പ് സബ് ജയിലിൽ തടവിൽ കഴിഞ്ഞുവരവെയാണ് മട്ടന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.തുടർന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് സ്വീകരിച്ച് വരുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ