Zygo-Ad

കൂത്തുപറമ്പ് ഡയാലിസിസ് സെന്ററിന് പി ആർ അൻവർ അമ്പതിനായിരം രൂപ നൽകി



കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി നടത്തുന്ന ജനകീയ ഫണ്ട് സമാഹരണത്തിൽ 50,000 രൂപ നൽകി ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ പാലത്തുങ്കരയിലെ  പി.ആർ. അൻവർ. ഡയാലിസിസ് സെൻറർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നഗരസഭ ജീവനം കിഡ്നി പേഷ്യന്റ് വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി അരലക്ഷം രൂപയുടെ ചെക്ക് നഗരസഭാ അധ്യക്ഷ വി.സുജാത ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ലിജി സജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.ഷമീർ, കൗൺസിലർ എം. എൻ.അബ്ദുറഹിമാൻ, നഗരസഭ മുൻ വൈസ് ചെയർമാൻ പി.എം. മധുസൂദനൻ, താലൂക്ക് ആശുപത്രി വികസന സമിതി അംഗം എൻ. ധനഞ്ജയൻ, യു.രവീന്ദ്രൻ,  കെ.ഷമീർ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ