Zygo-Ad

കോട്ടയം രാജാസ് ഹൈസ്കൂൾ പാതിരിയാട് 94 ബാച്ചിന്റെ 'ഓണക്കൂട്ടായ്മ' സമാപിച്ചു

 


കോട്ടയം രാജാസ് ഹൈ സ്കൂൾ 94 ബാച്ചിന്റെ ഓണാഘോഷ പരിപാടി "ഓണക്കൂട്ടായ്മ" സംഘടിപ്പിച്ചു.വർണ്ണാഭമായ ചടങ്ങ് പ്രശസ്ത സംഗീത സംവിധായകനും കോട്ടയം രാജാസ് ഹൈ സ്കൂളിലെ മുൻ അധ്യാപകനും ആയ ദിലീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  സജൻ പി അധ്യക്ഷത വഹിച്ചു

 ചടങ്ങിൽ രഞ്ജിത്ത് എം സ്വാഗതം പറഞ്ഞു.കോട്ടയം രാജാസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ മുഖ്യാതിഥിയായി.

മണ്മറഞ്ഞു പോയ അധ്യാപകർക്കും അകാലത്തിൽ പൊലിഞ്ഞുപോയ സഹപാഠികൾക്കും  സ്വപ്ന എം അനുശോചനം രേഖപ്പെടുത്തി. രത്നാകരൻ കെ ദിലീപൻ മാസ്റ്ററെ ആദരിച്ച് പൊന്നാട അണിയിച്ചു

ബിജി എ കെ, ബീന എം ലിജി. പി,സജീവൻ,പ്രജീഷ്, ധന്യ, രജീഷ്, രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന ആമ്പിലാട്ടെ പ്രസീത ഉച്ചമ്പള്ളിക്കുള്ള ധനസഹായം ചടങ്ങിൽ വച്ച് 94 ബാച്ചിലെ സജീവനും ജിജേഷും  എം രഞ്ജിത്തിന് കൈമാറി.

 ഷൈജ പനോളി നന്ദി പ്രകാശിപ്പിച്ചു.


 തുടർന്ന് സംഗീതവിരുന്നും മത്സരങ്ങളും അരങ്ങേറി.

വളരെ പുതിയ വളരെ പഴയ