Zygo-Ad

ഗണേശോത്സവം സംഘടിപ്പിച്ചു.


 
 കൂത്തുപറമ്പ്: സാർവജനിക ഗണേശോത്സവത്തിന്റെ ഭാഗമായി തൊക്കിലങ്ങാടിയിൽ ഗണേശോത്സവം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം തൊക്കിലങ്ങാടി ടൗണിൽ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടന്നു.  തന്ത്രി വിശ്വാമിത്രൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമം നടന്നു.  ഇന്നലെ വൈകുന്നേരം തൊക്കിലങ്ങാടി നിന്നും ആരംഭിച്ച വിഗ്രഹ നിമഞ്ജന ഘോഷയാത്ര കൂത്തുപറമ്പ് നഗരപ്രദക്ഷിണശേഷം തൊക്കിലങ്ങാടി ഈരാച്ചി മുത്തപ്പൻ മടപ്പുരയ്ക്ക്‌ സമീപമുള്ള ജലാശയത്തിൽ വിഗ്രഹ നിമഞ്ജനം  നടത്തി. എൻ.കെ അനിൽകുമാർ, കെ എ പ്രത്യുഷ്, നിഖിൽ പാലായി, പഞ്ചാര ബിജു,സനൂപ് പാലായി, സുബി പാലായി എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ