Zygo-Ad

കൂത്തുപറമ്പ് ഉപജില്ല സ്കൂൾ കലോത്സവത്തിന് 26 ന് തുടക്കമാവും


 കൂത്തുപറമ്പ്  ഹയർസെക്കൻഡറി സ്കൂളിൽ 4 ദിവസങ്ങളിലായാണ്  മത്സരങ്ങൾ നടക്കുക28 ന് വൈകീട്ട് 3.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന്  സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ  കെ പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിക്കും.  24 ന് ഉച്ചയ്ക്ക് 2 30 ന്  വിളംബര ജാഥ നടക്കും  ഐ ബി പരിസരത്തു നിന്നും ആരംഭിച്ച് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും

കൂത്തുപറമ്പ് ഉപജില്ലയിലെ 88 വിദ്യാലയങ്ങളിൽ നിന്നായി  5000 ത്തോളം വിദ്യാർത്ഥികൾ  മത്സരത്തിൽ മാറ്റുരയ്ക്കും.  11 വേദികളിലായി 296 ഇനങ്ങളിലായാണ് മത്സരം നടക്കുക. കലോത്സവം  പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തും.

സമാപന സമ്മേളനം 30ന് വൈകിട്ട് നാലിന് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും.കണ്ണൂർ ഡിഡിഇ ബാബു മഹേശ്വരി പ്രസാദ് സമ്മാനം വിതരണം നിർവഹിക്കും  കൂത്തുപറമ്പ് എസിപി കൃഷ്ണൻ സോവനീർ പ്രകാശനം നടത്തും

 വാർത്താസമ്മേളനത്തിൽ   കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ  കൂത്തുപറമ്പ് എ ഇ ഒ .  കെ പി സുധീർ, ജനറൽ കൺവീനർ എസ് ജയദീപ്,   സ്കൂൾ മാനേജർ കെ ബാലൻ   പിടിഎ പ്രസിഡൻറ് കെ വി വിനീഷ്,   സംഘാടകസമിതി കൺവീനർ പി വിനോദ്,  സുധീപ് സി വി,  യു സുരേന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ