Zygo-Ad

തെരുവുനായ്ക്കളിൽ നിന്നും കോട്ടയം പഞ്ചായത്തിലെ ജനങ്ങളെ രക്ഷിക്കണം: എഎപി

 


കുത്തുപറമ്പ്: തെരുവുനായ്ക്കളുടെ അക്രമങ്ങളിൽ നിന്നും ജനങ്ങളെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ വേണ്ട നടപടികൾ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സ്വീകരിക്കണമെന്നു ആം ആദ്മി പാർട്ടി കുത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സി സമീർ ആവശ്യപ്പെട്ടു. ചെറിയ കുട്ടികൾ ഉൾപ്പെടെ നിരവധിയാളുകൾക്ക് കടിയേറ്റിട്ടും വേണ്ടപ്പെട്ട വകുപ്പുകൾ കാര്യങ്ങൾ ഗൗരവത്തിൽ എടുക്കാത്തത് അംഗീകരിക്കാൻ കഴിയില്ല. തുടർന്നും ഇതേ നിലപാടാണ് സ്വീകരിക്കുന്നതങ്കിൽ പൊതു ജനങ്ങളെ അണിനിരത്തി ജനാധിപത്യ മാർഗത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും സമീർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ