Zygo-Ad

പിണറായി സഹകരണ ബാങ്ക് നവീകരിച്ച മിനി ഓഡിറ്റോറിയം തുറന്നു

 


പിണറായി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മിനി ഓഡിറ്റോറിയം തുറന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിൽ സജ്ജീകരിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. ആദ്യ ബുക്കിംഗ് സ്വീകരിക്കൽ തലശ്ശേരി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എ കെ ഉഷ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, സി എം സജിത, എ ദീപ്തി, വി ലീല, കെ പി സദു, സി എൻ ഗംഗാധരൻ, സി കെ ഗോപാലകൃഷ്ണൻ, കെ യു ബാലകൃഷ്ണൻ, കോയിപ്രത്ത് രാജൻ, സി വി സുമജൻ, എം ഉദയകുമാർ, കെ പ്രദീപൻ, എ ടി ദാസൻ, എം സി ഹരിദാസൻ, എ ശ്രീഗണൻ, വി വി സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. ആധുനിക രീതിയിൽ നവീകരിച്ച മിനി ഓഡിറ്റോറിയത്തിൽ  ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച സൗകര്യവും ശബ്ദ സജ്ജീകരണവും ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ