Zygo-Ad

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ


 മട്ടന്നൂർ :മുക്കുപണ്ടം പണയം വച്ച് 6.90 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ മട്ടന്നൂർ പൊലീസ് അറസ്‌റ്റു ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി സൗദ് അഹമ്മദാണ് (29) അറസ്റ്റിലായത്. മട്ടന്നൂർ വായന്തോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 16.46 ഗ്രാം തൂക്കം വരുന്ന മുക്കുപ ണ്ടം പണയംവച്ച് 6,90,183 രൂപ കൈക്കലാക്കിയെന്നാണ് പരാതി. സ്ഥാപനത്തിൻ്റെ മാനേജർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ നാട്ടിലെ ത്തിയപ്പോൾ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു  ചെയ്തു

വളരെ പുതിയ വളരെ പഴയ