കൂത്തുപറമ്പ് :കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലെ രണ്ട് ദിവസമായി തുടരുന്ന ബസ് സമരം അടിയന്തിരമായി പിൻവലിക്കണമെന്ന് കെ എസ് യു.
വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്തതിനാൽ ആർ ടി ഒ ഉദ്യോഗസ്ഥർ ഫൈൻ ഇട്ടതിൽ പ്രതിഷേധിച്ച് ബസ് സമരം പ്രഖ്യാപിച്ചത് ബാലിശമായ നടപടിയാണ്. ജില്ലയിലെ പലയിടങ്ങളിലും ബസ് കൺസഷൻ അനുവദിക്കാതെയും ബസ് സ്റ്റാൻഡിലും ബസിലും വിദ്യാർത്ഥികളെ രണ്ടാം തരക്കാരായി കാണുന്ന നടപടിയും വ്യാപകമാവുകയാണ്. യാത്രാവകാശം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനം എന്ന നിലയിൽ എന്ത് വിലകൊടുത്തും വിദ്യാർത്ഥികളുടെ നീതി ഉറപ്പാക്കാൻ കെ എസ് യു മുൻ നിരയിലുണ്ടാകുമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.
അനാവശ്യമായ ബസ് സമരം തുടരാനാണ് ബസ് മുതലാളിമാർ ആലോചിക്കുന്നതെങ്കിൽ ആർ ടി ഒ യ്ക്ക് പരാതി നൽകുമെന്ന് കെ എസ് യു നേതാക്കൾ അറിയിച്ചു.