കൂത്തുപറമ്പ്: ഗാർഹിക പീഡന പരാതിയിൽ കോടതി ഉത്തരവ് നിലനിൽക്കെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. മാങ്ങാട്ടിടം നിർമ്മലഗിരി ആമ്പിലാട് സ്വദേശിനിയായ 30കാരിയുടെ പരാതിയിലാണ് ഭർത്താവ് മാങ്ങാട്ടിടം വട്ടിപ്രം സ്വദേശി വി.രജീഷിനെതിരെ പോലീസ് കേസെടുത്തത്.
അഞ്ചാം തീയതി വൈകുന്നേരം 4.30 മണിക്കും ആറാം തീയതി വൈകുന്നേരം 5 മണിക്കും ആമ്പിലാട് യുവതി താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കഴിഞ്ഞ വർഷം കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ലംഘിച്ച് പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.