Zygo-Ad

മലയാള കലാനിലയം വാർഷികം 23 ന് തുടങ്ങും

 കൂത്തുപറമ്പ് :മലയാള കലാനിലയം 21-ാം വാർഷികം 23 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് പകൽ ഒമ്പതിന് പഴയനിരത്ത് കലാനിലയം കളരി മുറ്റത്ത് പത്മാവതിയമ്മ പതാക ഉയർത്തും. 24ന് കലാനിലയം ഹാളിൽ സംഗീതോത്സവം, തബല അരങ്ങേറ്റം. 25ന് കലാനിലയം ഹാളിൽ പ്രതിഭാസംഗമവും സ്വാതി പാലോറാൻ ഇംഗ്ലീഷിൽ രചിച്ച "എനിക്കും ഒരു ആത്മാവുണ്ട് പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവും. 26ന് പകൽ അഞ്ചിന് സിറ്റി ഓഡിറ്റോറിയത്തിൽ നൃത്തോത്സവം. 27 ന് ടൗൺ സ്ക്വയറിൽ സാംസ്കാരിക സമ്മേളനവും പുരസ്ക‌ാര സമർപ്പണവും. പിന്നണിഗായിക എം ശൈലജ, തുള്ളൽ കലാകാരൻ ആദർശ് തകഴി എന്നിവർ മുഖ്യാതിഥികളാകും. ചെണ്ടമേളം പരി ശീലനം നേടിയ വിദ്യാർഥികളുടെ അരങ്ങേറ്റവും നടക്കും. വാർത്താസമ്മേളനത്തിൽ കലാമണ്ഡലം മഹേന്ദ്രൻ, വിനോദ് നാരോത്ത്, വിനോദ് വെള്ളാത്ത്, സജീഷ് തൃക്കണ്ണാപുരം എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ