Zygo-Ad

ശുചിത്വ പരിപാലനത്തിന് മട്ടന്നൂരില്‍ ഇനി 16 പേര്‍ക്ക് ജോലി

 


 മട്ടന്നൂര്‍: നഗരസഭയെ മാലിന്യമുക്തമാക്കി മാറ്റുന്നതിന് കുടുംബശ്രീ സംവിധാനത്തിന്റെ സഹായത്തോടെ ശുചീകരണ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ 16 അംഗങ്ങള്‍ അടങ്ങിയ ഗ്രീന്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മജീദ് അധ്യക്ഷനായി.

ഉപാധ്യക്ഷ ഒ. പ്രീത, കൗണ്‍സിലര്‍ പി.പി. അബ്ദുള്‍ജലീല്‍, ക്ലീന്‍സിറ്റി മാനേജര്‍ കെ.കെ. കുഞ്ഞിരാമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. പ്രസാദ്, പി. ജൂലി എന്നിവര്‍ സംസാരിച്ചു.

നഗരസഭയിലെ പ്രധാന റോഡുകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഗ്രീന്‍ഫോഴ്‌സിന്റെ സാന്നിധ്യം ഉണ്ടാകും. റോഡരികില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ ഗ്രീന്‍ഫോഴ്‌സ് അംഗങ്ങള്‍ ശേഖരിക്കും.

മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ ഗ്രീന്‍ഫോഴ്‌സിലെ 2 അംഗങ്ങള്‍ രാവിലെമുതല്‍ വൈകുന്നേരംവരെ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനും മാലിന്യം ശേഖരിക്കുന്നതിനുമായി ഉണ്ടാകും.

വളരെ പുതിയ വളരെ പഴയ