മട്ടന്നൂർ: മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച മുതല്‍ മട്ടന്നൂരില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകേണ്ട എല്ലാ ചെറിയ വാഹനങ്ങളും ഇരിട്ടി റോഡിലെ ബൈപാസ് റോഡ് വഴി പോകണമെന്ന് പോലീസ് അറിയിച്ചു.
വലിയ വാഹനങ്ങള്‍ സാധാരണ പോലെ ഇരിക്കൂര്‍ റോഡിലേക്ക് പോകണം. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സേവനവും ട്രാഫിക് യൂണിറ്റിന്റെ സേവനവും പകല്‍ സമയങ്ങളില്‍ ഉണ്ടാകും.
മട്ടന്നൂര്‍ ടൗണില്‍ എത്തുന്ന അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഉൾപ്പെടെ എല്ലാ ബസ്സുകളും ബസ് സ്റ്റാൻഡ് വഴി സര്‍വീസ് നടത്തണം.