ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷനിൽ ഉൾപ്പെടുന്ന താഴെ കൊടുത്ത ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (ഏപ്രിൽ 10, വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും.
രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ പയ്യപ്പറമ്പ്, നാലാങ്കേരിപ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ
ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെ കല്ലൂർ, ചാല അമ്പലം, മൃഗാശുപത്രി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ