പാതിരിയാട്: കോട്ടയം രാജാസ് ഹൈസ്കൂൾ പാതിരിയാട്, മമ്പറം ഹൈസ്കൂൾ, മമ്പറം ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി, വടക്കുമ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, എന്നീ വിദ്യാലയങ്ങളിലെ 264 സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ വച്ച് നടന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. തലശ്ശേരി ഏ.എസ്. പി കിരൺ പിബി ഐപിഎസ്, പിണറായി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജീഷ് കുമാർ എൻ എന്നിവർ പങ്കെടുത്തു.
കണ്ണൂർ സിറ്റി എസ് പി സി പ്രൊജക്റ്റ് എഡിഎൻഒ കെ രാജേഷ് കേഡറ്റുകൾക്ക് പ്രതിജ്ഞാവചകം ചൊല്ലിക്കൊടുത്തു.
വിനീതൻ കെ, ജിതിൻ കെ,പ്രവിത്ത് ഇ, വിനോദൻ എം, അമൽ എം, സിത്താര കെ, മറീറ്റ ഫിലിപ്പ്, ഹർഷ ജി, അഭികൃഷ്ണ.പി, സുബീ വി,സഫീന കെ വൈശാഖ് പി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കേഡറ്റുകളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പ്ലക്കാർഡുകൾ ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.