Zygo-Ad

മാലിന്യം തള്ളിയ പടക്ക കടയ്ക്ക് പിഴ ചുമത്തി

 അലക്ഷ്യമായ മാലിന്യ നിക്ഷേപത്തിന് കൺസ്യൂമർ ഫയർ വർക്ക്സ് എന്ന സ്ഥാപനത്തിന് പിഴ ചുമത്തി  ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. വേങ്ങാട് പഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് പടക്ക പെട്ടികൾ, പ്ലാസ്റ്റിക് കവറുകൾ, ഉപയോഗ ശൂന്യമായ പഴയ പടക്കങ്ങൾ എന്നിവ ഭക്ഷണ അവശിഷ്ടങ്ങളോടൊപ്പം പല ചാക്കുകളിൽ കെട്ടി സ്ഥാപനത്തിൻ്റെ പിറകിലുള്ള സ്ഥലത്ത് തള്ളിയ നിലയിൽ കണ്ടെത്തിയത്.   അഞ്ചായിരം രൂപ പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കാൻ വേങ്ങാട്  പഞ്ചായത്തിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. മാലിന്യം വീണ്ടെടുത്ത് സ്ഥാപനം സ്വന്തം ചെലവിൽ ശാസ്ത്രീയമായി സംസ്കരിക്കണം. പരിശോധനയിൽ കെ പി സമീർ, കെ അർ അജയകുമാർ, ശരീകുൽ അൻസാർ, ജെറിൻ ജോൺ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ