ഇരിട്ടി: ഇരിട്ടിയില്‍ നിയന്ത്രണം വിട്ട കാർ ക്രയിനില്‍ ഇടിച്ചു കയറി അപകടം. പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സമീപം നിയന്ത്രണം വിട്ട കാർ റോഡരികില്‍ നിർത്തിയിട്ട ക്രൈയിനില്‍ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
കാർ റോഡരികില്‍ നിർത്തിയിട്ട ക്രൈയിനിലും മിനി എംസിഎഫിലും ഇടിച്ച് നില്‍ക്കുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം. കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.