കണ്ണൂർ :കനത്ത മഴ തുടരകയും രണ്ടുദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പഴശ്ശി അണക്കെട്ടിൻന്റെ നാലുഷട്ടറുകൾ 50 സെൻ്റീമീറ്റർ വീതം ഉയർത്തി.
സെക്കൻഡിൽ 111.9 ക്യൂബിക് മീറ്റർ വെള്ളമാ ണ് പുറത്തേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയിരുന്നു. അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ വളപട്ടണം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യുട്ടീവ് എൻജീനിയർ അറിയിച്ചു.