മട്ടന്നൂർ: പ്രണയം നടിച്ചു വിവാഹ വാഗ്ദ്ധാനം നല്‍കി 15 വയസുകാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ ഉള്‍പ്പെടെ കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ റിമാൻഡില്‍. അഴീകോട് കപ്പക്കടവിലെ മറിയം ബി മൻസിലിലെ ബി.ഫർഹാനാണ് (21) റിമാൻഡിലായത്.
മട്ടന്നൂർ എസ്‌ഐ സി.പിലിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
മട്ടന്നൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ 15 വയസുകാരിയെയാണ് ഫർഹാൻ പ്രണയം നടിച്ചു കണ്ണൂരിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചത്.
ബേക്കറി സ്ഥാപനത്തിൻ്റെ വാഹനത്തിലെ ഡ്രൈവറാണ് ഫർഹാൻ. മട്ടന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.