ചക്കരക്കല്‍ : ചക്കരക്കല്ലിലെ കണ്ണൂർ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ വനിതാ അറ്റൻഡർ അറസ്റ്റിലായി.
പടുവിലായി ഗുരുക്കളെ വീട്ടില്‍ കെ.കെ. ശൈലജയാണ് പിടിയിലായത്.
ചക്കരക്കല്‍ പൊലിസാണ് നിക്ഷേപകരുടെ പരാതിയില്‍ ഇവരെ അറസ്റ്റു ചെയ്തത്. സൊസൈറ്റി സെക്രട്ടറിയായിരുന്ന ഇരിവേരി പാനേരിച്ചാല്‍ സ്വദേശിയായ ഇ കെ ഷാജി നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ റിമാൻഡിലാണ്.
