Zygo-Ad

വായ്പ വാങ്ങിയ പണം തിരിച്ചു ചോദിച്ച യുവാവിനെ മർദ്ദിച്ചു

 


എടക്കാട്: കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് യുവാവിനെ രണ്ടംഗ സംഘം മർദ്ദിച്ചു. ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ എം. സ്മിജോ (36) യുടെ പരാതിയിലാണ് സജീർ , ഇയാളുടെ ബന്ധു അജീർ എന്നിവർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തത്. ഈ മാസം 20 ന് 11.30 മണിക്കാണ് സംഭവം. ഒന്നാം പ്രതിയോട് വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വിരോധത്തിൽ മുഴപ്പിലങ്ങാട് പാം ഷോർ ബീച്ച് റോഡിന് സമീപം വെച്ച് തടഞ്ഞു വെച്ച് പ്രതികൾ മർദ്ദിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ