Zygo-Ad

ഉളിക്കൽ നുച്യാട് വൻ മയക്കു മരുന്ന് വേട്ട; 15. 66ഗ്രാം എം ഡി എം എ യും 937 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ


ഉളിക്കൽ: കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ ഉളിക്കൽ നുച്യാട് മേഖലയിൽ നടത്തിയ പരിശോധനയിൽ ആഡംബര കാറിൽ എത്തിച്ച എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിലായി. 

നുച്യാട് പൊമ്മാണിച്ചി ഹൌസിൽ പി. മുബഷീർ (31) ആണ് അറസ്റ്റിലായത്. ഇയാളുടെ K A05NL8248 നമ്പർ കാറിൽ നിന്നും 15. 66 ഗ്രാം എം ഡി എം എ യും 937 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടികൂടി. 

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ പി. ജലീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 

 എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സക്വാഡ് ഉത്തര മേഖല ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ യും കേരള എ ടി എസിന്റെയും നിർദ്ദേശവും സഹായവും പ്രതിയെ പിടികൂടുന്നതിന് സഹായകരമായി. 

 പ്രതി മേഖലയിൽ എം ഡി എം എ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബംഗലൂരുവിൽ നിന്ന് തിങ്കളാഴ്ച്ച രാവിലെയാണ് പ്രതി നാട്ടിൽ എത്തിയത്. 

 ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. നിരവധി പേരാണ് ഇയാളിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നത്. 

അസിസ്റ്റന്റ് ഇസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ, കെ. ഉമേഷ്, എക്സൈസ് കമ്മീഷണർ സക്വാഡ് അംഗങ്ങളായ പി.ജലിഷ്, പി.വി. ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ പി. സീമ, അസിഎക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

 സംസ്ഥാനത്തെ നിരവധിപോലീസ് സ്റ്റേഷനുകളിൽ ഇയാൾ മയക്കുമരുന്ന് കേസ്സുകളിലുൾപ്പെടെ പ്രതിയാണ്. അസി: എക്സൈസ് കമ്മീഷണർ സജിത്ത് കുമാർ, സക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെകടർ കെ. അബ്ദുൾ അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തു.

 പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ശേഷം തുടർ നടപടികൾക്കായി വടകര എൻ ഡി പി എസ് കോടതിയിൽ ഹാജരാക്കും.

വളരെ പുതിയ വളരെ പഴയ