വേങ്ങാട്: ഏറെ കാലമായി നാട്ടുകാർ കാത്തിരുന്ന വേങ്ങാട് കാവിൻപള്ള - കൊട്ടുങ്കീൽ റോഡ് കോൺക്രീറ്റ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
റോഡിന്റെ ദുരിതകരമായ അവസ്ഥ മൂലം ഏറെ നാളായി യാത്രക്കാരും നാട്ടുകാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇനിയോടെ പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. പഞ്ചായത്ത് ഭരണകൂടത്തിന്റെ പ്രത്യേക ഇടപെടലിൽ ആണ് പദ്ധതി യാഥാർത്ഥ്യമായത്.
