Zygo-Ad

ഡിവൈഎഫ്ഐയുടെ കൊടിമരവും പ്രചാരണബോർഡും ആർഎസ്എസ്സുകാർ തകർത്തതായി പരാതി

 


കൂത്തുപറമ്പ് :മാങ്ങാട്ടിടം കിണറ്റിൻ്റവിട ഡി വൈഎഫ്ഐ സ്ഥാപിച്ച കൊടിമരവും പ്രചാരണബോർഡും ആർഎസ്എസ് ക്രിമിനലുകൾ തകർത്തതായി പരാതി. ഇരുട്ടിൻ്റെ മറവിൽ വെള്ളിയാഴ്ച രാത്രിയാണ് കൊടി മരം തകർത്ത് കൊണ്ടുപോയത്. ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആഗസ്ത് 15ന് നടത്തിയ സമരസംഗമത്തിൻ്റെ പ്രചാരണ ജാഥയുടെ ഭാഗമായാണ് കൊടിമരം സ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎ ഫ്ഐ മാങ്ങാട്ടിടം വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിണറ്റിന്റവിടെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ഡി വൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡൻ്റ് ടി മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി കെ ശിവിൻ, പ്രസിഡൻ്റ് ഇ വിജേഷ്, ട്രഷറർ എം കെ ഷെമിത്ത് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ