ഇരിട്ടി ∶ അയ്യൻകുന്ന് രണ്ടാംകടവിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെൽട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
പുതിയാകുളങ്ങര സ്വദേശി പാപ്പച്ചൻ (വർക്കി-66) ആണ് ദുരന്തത്തിൽ മരിച്ചത്. അപകടത്തിൽ ഷാജി എന്നയാൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ഷാജിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സ്ഥല
ത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം നേരിയ തോതിൽ തടസപ്പെട്ടു.

