കൂത്തുപറമ്പ് ∶ തലശ്ശേരിയിലേക്ക് പച്ചക്കറി കയറ്റി കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാൻ കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. കർണാടകയിൽ നിന്നെത്തിയ വാഹനമായിരുന്നു ഇത്. കർണാടക സ്വദേശിയായ ഡ്രൈവർക്കു നേരിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.
പച്ചക്കറികൾ റോഡിലേക്ക് ചിതറിപ്പറിഞ്ഞതോടെ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. വിവരം അറിഞ്ഞെത്തിയ കൂത്തുപറമ്പ് സിഐ ഗംഗ പ്രസാദ്, ഹൈവേ പൊലീസ്, ഫയർഫോഴ്‌സ് സംഘം എന്നിവരുടെ ഇടപെടലിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
