ഇരിട്ടി :കർണാടകയിലെ വീരാജ്പേട്ടയില്‍ ബ്യുട്ടി പാർലറിൻ്റെമറവില്‍ അനധികൃതമായി അനാശാസ്യ കേന്ദ്രം നടത്തി വന്ന മൂന്ന് കണ്ണൂർ സ്വദേശികളടക്കം നാലുപേരെ വീരാജ്പേട്ട പോലീസ് അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇവിടെ ഉണ്ടായിരുന്ന നാലോളം സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വനിതാ കംഫർട്ട് സെന്ററിലേക്ക് മാറ്റി.
കണ്ണൂർ സ്വദേശികളായ പി.പി. പ്രദീപൻ (48), കലേഷ്‌കുമാർ (45), ഷാജി (38), വീരാജ്പേട്ട അമ്മത്തി സ്വദേശി നെല്ലമക്കട ഒ .പൊന്നണ്ണ (48 ) എന്നിവർക്കെതിരെയാണ് കേസ്. ഇമ്മോറല്‍ ട്രാഫിക്ക് (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 3, 4, 5 (സി) 7 പ്രകാരം പ്രതികള്‍ക്കെതിരെ വിരാജ് പേട്ട സബ് ഡിവിഷനിലെ ഡി എസ് പി എസ്. മഹേഷ് കുമാർ, സർക്കിള്‍ സിഐ അനൂപ് മാടപ്പ, പിവീരാജ്പേട്ട സിറ്റി പോലീസ് സ്റ്റേഷൻ പി എസ് ഐമാരായ പ്രമോദ്, എം. ജെ. ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്തു.