പെരളശ്ശേരി ടൗണിൽ 13-ാം വാർഡ് മുണ്ടലൂരിൽ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ റീജയേയും ഭർത്താവിനേയും സി പി എം ക്രിമിനലുകൾ വീട്ടിൽ കയറി അക്രമിച്ചു.
പെരളശ്ശേരി പഞ്ചായത്തിലെ ആശ വർക്കറും ചക്കരക്കൽ മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് കൂടിയായ റീജ പെരളശ്ശേരിയിൽ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ വിരോധത്തിൽ സിപിഎം ക്രിമിനൽ ലോക്കൽ കമ്മിറ്റി അംഗം കെ മഹേഷ് മാഷിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി എൻ കെ ബിജു, ലജീഷ് ചാത്തോത്ത്, സുനിൽ കുമാർ കെ സി പൂങ്കാവിൽ, പി കെ ശശി, മങ്കിയാവിൽ സജീവൻ, ശ്രീനന്ദ് തുടങ്ങി കണ്ടാലറിയുന്ന ഇരുപതോളം സംഘങ്ങളാണ് അക്രമം നടത്തിയത്.
സാരമായി പരിക്കേറ്റ ഇവരെ തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു.
ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, ചക്കരകൽ മണ്ഡലം പ്രസിഡണ്ട് വിപിൻ ഐവർകുളം, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷ് കെ തുടങ്ങിയവർ സന്ദർശിച്ചു.



