ഇരിട്ടി: വള്ളിത്തോട് ചരൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാണിയപ്പാറ സ്വദേശി പൂമരത്തിൽ ജോഷി (48) ആണ് മരിച്ചത്.
പുഴയിൽ മുങ്ങിപ്പോയ ജോഷിയെ ഉടൻ തന്നെ കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചു. തുടർന്ന് അതിവേഗം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
