കേളകം: അടയ്ക്കാത്തോട് കരിയം കാപ്പില്‍ പുലിയുടെ ദ്യശ്യങ്ങള്‍ സിസി ടി വിയില്‍. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള പള്ളിവാതുക്കല്‍ സ്കറിയുടെ തോട്ടത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
ജനവാസ മേഖലയിലെക്ക് നീങ്ങുന്നതായാണ് ദ്യശ്യത്തില്‍ ഉള്ളത്. തോട്ടം പാട്ടത്തിന് എടുത്തു ടാപ്പിംഗ് മംത്തില്‍ വിനു ജോസഫാണ് പുലിയുടെ ദ്യശ്യം സിസിടിവിയില്‍ കണ്ടത്.
പുലി സാന്നിധ്യം ഉള്ള ഏരിയ ആയതിനാല്‍ സൂരക്ഷാ മുൻ കരുതല്‍ എന്ന നിലയില്‍ തോട്ടത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നു.
കാമറ ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് ടാപ്പിംഗിന് ഇറങ്ങുന്നത്. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലായാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി പുലിയെ കൂട് വെച്ച് പിടി കൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
