Zygo-Ad

കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്


  കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊട്ടിയൂർ കണ്ടപ്പനം സ്വദേശി പുളിഞ്ചോട്ടിൽ അരുൺ (22) ആണ് അന്തരിച്ചത്. വ്യാഴാഴ്ച രാത്രി കേളകം വില്ലേജ് ഓഫീസിന് സമീപം മലയോര ഹൈവേയിലായിരുന്നു അപകടം.

കന്നുകാലികളെ കയറ്റി വന്ന പിക്കപ്പ് ജീപ്പും അരുൺ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ പാമ്പറപ്പാൻ സ്വദേശി സുനിലിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ