മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ പോളി ടെക്‌നിക്ക് കോളേജിൽ വെച്ച് ശരത് ലാൽ, കൃപേഷ് 7ാം രക്തസാക്ഷി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് കെ.എസ്.യു മട്ടന്നൂർ പഴശ്ശി രാജ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. വിവിധ ക്യാമ്പസ്സുകൾ കേന്ദ്രീകരിച്ച് നടന്ന അനുസ്മരണ പരിപാടിക്ക് ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ, അഞ്ജിത് കാനാട്, അനന്യ പുന്നാട്, ഫർഹാൻ മജീദ്, നിധി ദിനേശ്, അശ്വന്ത് ആർ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
