Zygo-Ad

കൂത്തുപറമ്പ് പ്രസ്സ് ഫോറം: 2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


 കൂത്തുപറമ്പ്: കൂത്തുപറമ്പ് പ്രസ്സ് ഫോറത്തിന്റെ 2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ്സ് ഫോറം ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

 * പ്രസിഡണ്ട്: എൻ. ധനഞ്ജയൻ

 * വൈസ് പ്രസിഡണ്ട്: ടി. രവീന്ദ്രൻ

 * സെക്രട്ടറി: ടി.കെ. അനീഷ്

 * ജോയിന്റ് സെക്രട്ടറി: സൂരജ് നാവള്ളൂർ

 * ട്രഷറർ: എം.എ. ബിജു

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.വി. വിനോദ് കുമാർ, പി. അജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. വരും വർഷത്തെ പ്രസ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കും വികസന പരിപാടികൾക്കും പുതിയ കമ്മിറ്റി നേതൃത്വം നൽകും.

 

വളരെ പുതിയ വളരെ പഴയ