Zygo-Ad

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മട്ടന്നൂരിൽ സ്വീകരണം നൽകി


മട്ടന്നൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ പുതുയുഗ യാത്രയ്ക്ക് ഇന്നലെ മട്ടന്നൂരിൽ സ്വീകരണം നൽകി. കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 

ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥയെ തലശ്ശേരി റോഡിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ ജാഥയെ സ്വീകരിച്ച് ബസ് സ്റ്റാന്റ് പരിസരത്തെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. 

വി.ഡി. സതീശന് വാളും പരിചയും നൽകി കെ.എസ്.യു. രംഗത്തെത്തിയപ്പോൾ ജാഥ ടീമിനായി പൂമാല തീർത്താണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സ്വീകരിച്ചത്.

വളരെ പുതിയ വളരെ പഴയ