Zygo-Ad

അഭിമാനമായി ആരാധ്യ: സംസ്ഥാന അണ്ടർ 7 ചെസ്സ് കിരീടം നിലനിർത്തി; ദേശീയ തലത്തിലേക്ക് യോഗ്യത നേടി

 


കൂത്തുപറമ്പ് : ചെസ്സ് ബോർഡിലെ കരുനീക്കങ്ങളിൽ തുടർച്ചയായ രണ്ടാം വർഷവും വിജയഗാഥ രചിച്ച് കണ്ണൂരിന്റെ അഭിമാനമായി ആരാധ്യ. ആലുവയിൽ നടന്ന സംസ്ഥാന അണ്ടർ 7 ഗേൾസ് ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ പട്ടം നിലനിർത്തിയാണ് ആരാധ്യ ദേശീയ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്.

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിലായിരുന്നു മത്സരം നടന്നത്. കഴിഞ്ഞ വർഷവും ഇതേ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായിരുന്ന ആരാധ്യ, ഇത്തവണയും തന്റെ മികവ് ആവർത്തിക്കുകയായിരുന്നു.

കുന്നിരിക്കയിലെ 'ശ്രീപദ'ത്തിൽ രജനീഷ്-വീണ ദമ്പതികളുടെ മകളായ ഈ കൊച്ചു മിടുക്കി ചാമ്പാട് എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. സഹോദരൻ ആദേഷാണ് ആരാധ്യയുടെ പ്രധാന പ്രചോദനം. പരിശീലകരുടെയും ആരാധ്യയുടെയും കഠിനാധ്വാനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മാതാപിതാക്കൾ പറഞ്ഞു. ദേശീയ തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങുകയാണ് ഈ കൊച്ചു പ്രതിഭ.




വളരെ പുതിയ വളരെ പഴയ