കൂത്തുപറമ്പ്: നിർമലഗിരി കോളജ് കംപ്യൂട്ടർ ട്രെയിനിംഗ് സെന്ററിൽ നിന്ന് 34 വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം വിരമിക്കുന്ന അഡ്‌മിനിസ്ട്രേറ്റർ സിറിയക് കെ. ജോസിന് കോളജ് മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെന്ററിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
നിർമലഗിരി കോളജ് മാനേജർ മോൺ. ആന്റണി മുതുകുന്നേൽ ചടങ്ങിൽ ആമുഖ ഭാഷണം നടത്തി. കോളജ് ബർസാർ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് സിറിയക് കെ. ജോസ് നൽകിയ സംഭാവനകളെ പ്രമുഖർ പ്രകീർത്തിച്ചു.
യാത്രയയപ്പ് ചടങ്ങിൽ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ (കോളജ് പ്രിൻസിപ്പൽ), ഫാ. ഡോ. ജോബി ജേക്കബ് (വൈസ് പ്രിൻസിപ്പൽ), ഫാ. ജിയോ പുളിക്കൽ (മുൻ പ്രിൻസിപ്പൽ), ഫാ. ഡോ. മാർട്ടിൻ ജോസഫ് (കംപ്യൂട്ടർ ട്രെയിനിംഗ് സെന്റർ മുൻ ഡയറക്ടർ), ഡോ. ടി.കെ. സെബാസ്റ്റ്യൻ (കോളജ് മുൻ പ്രിൻസിപ്പൽ) തുടങ്ങിയവർ സംസാരിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് സിറിയക് കെ. ജോസ് മറുപടി പ്രസംഗം നടത്തി. സഹപ്രവർത്തകരും സുഹൃത്തുക്കളും വിദ്യാർത്ഥികളും പൂർവവിദ്യർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.
