Zygo-Ad

കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും ഉള്‍പ്പെടുത്തിയില്ല; പ്രതിഷേധവുമായി ബിജെപി


 ഉളിക്കൽ: ഉള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും ഉള്‍പ്പെടുത്താത്തതില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി.

കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധ ഉദ്ഘാടനം നടത്തി കൊണ്ടാണ് ബിജെപി പ്രതികരിച്ചത്. ആയുർവേദ ഡിസ്പെൻസറിയില്‍ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ബിജെപി നടത്തിയത്.

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അരുണ്‍ തോമസ് നാട മുറിച്ച്‌ പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

 കേന്ദ്ര പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ മറച്ചുപിടിക്കുന്ന കേരള സർക്കാറിന്റെ ആരോഗ്യ വകുപ്പിന്റെയും ഉളിക്കല്‍ പഞ്ചായത്തിന്റെയും നടപടി അംഗീകരിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് റെജിമോൻ, മനോജ് മാസ്റ്റർ എം എൻ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ