ഇരിട്ടി: ബ്രിട്ടീഷുകാർ ഇരിട്ടി പാലം നിർമാണത്തിന് കരിങ്കല്ല് പൊട്ടിച്ചെന്ന് കരുതുന്ന പയഞ്ചേരി പത്തായക്കോറയിൽ ഗ്രാനൈറ്റ് ശേഖരം.
ഇരിട്ടി അഗ്നിരക്ഷാ നിലയം കെട്ടിട നിർമാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക് നടത്തിയ ഖനനത്തിലാണ് കോറയിലെ 40 സെന്റിലെ പലയിടങ്ങളിൽ വരകളോട് കൂടിയ കരിങ്കൽ ഗ്രാനൈറ്റ് ശേഖര കണ്ടെത്തിയത്.
ഇരിട്ടിയിലെ പഴയും. പാലത്തിന്റെ തുണിനും അസ്ഥിവാരത്തിനുമായി ഇരിട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് കരിങ്കൽപ്പാളികൾ പൊട്ടിച്ചെടുത്തിരുന്നു.
98 കൊല്ലം മുമ്പാണ് ബ്രിട്ടീഷു കാർ ഇരിട്ടി പാലം നിർമിച്ചത്. പാലത്തിനാവശ്യമായ കരിങ്കല്ലുകൾ ഭൂരിഭാഗവും ശേഖരിച്ചത് പത്തായക്കോറയിൽ നിന്നാണെന്ന് പഴയ തലമുറക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പൈലിങ് നടത്തിയതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇവിടെ നിന്ന് ലഭിച്ച ഗ്രാനൈറ്റിൻ്റെ വിശദാംശങ്ങൾ ലഭിക്കും.
