Zygo-Ad

കൊട്ടിയൂരിൽ മലാന്റെയും കുഞ്ഞിന്റെയും മരണം: പിന്നിൽ കാട്ടുനായ്ക്കളെന്ന് സ്ഥിരീകരണം

 


കൊട്ടിയൂർ : കൊട്ടിയൂർ ബോംബെ മലയിൽ മലാന്റെയും കുഞ്ഞിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വില്ലൻ കാട്ടുനായ്ക്കളാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിൽ വന്യജീവികൾ കൊന്നുതിന്ന നിലയിൽ ഇവയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

പ്രദേശത്ത് പുലിയുടെ സാന്നിധ്യമാണോ എന്ന ഭീതിയിലായിരുന്നു നാട്ടുകാർ. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും സ്ഥലത്തെ കാൽപ്പാടുകളും സാഹചര്യങ്ങളും വിലയിരുത്തിയതിലും വെച്ചാണ് കാട്ടുനായ്ക്കളുടെ (Wild Dogs) ആക്രമണമാണ് നടന്നതെന്ന് വ്യക്തമായത്. കാട്ടുനായ്ക്കൾ കൂട്ടമായെത്തിയാണ് മലാമിനെയും കുഞ്ഞിനെയും വേട്ടയാടിയത്. ജനവാസ മേഖലയ്ക്ക് സമീപം വന്യമൃഗങ്ങളുടെ ശല്യം വർധിക്കുന്നത് മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.



വളരെ പുതിയ വളരെ പഴയ