Zygo-Ad

മട്ടന്നൂർ മണ്ഡലം 136-ാം ബൂത്ത് എൽ.ഡി.എഫ് കൺവെൻഷൻ നടന്നു; കെ. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


 ശങ്കരനല്ലൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി മട്ടന്നൂർ മണ്ഡലം 136-ാം ബൂത്ത് കൺവെൻഷൻ ശങ്കരനല്ലൂർ രചന സെന്ററിൽ വെച്ച് നടന്നു. മണ്ഡലം കമ്മിറ്റി അംഗം  കെ. ഭാസ്കരൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  ടി. ബാലൻ അധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ പുതിയ ബൂത്ത് എൽ.ഡി.എഫ് കമ്മിറ്റി രൂപീകരിച്ചു.  ഒ.സി. ബിന്ദുവിനെ പ്രസിഡന്റായും  പി. ശ്രീധരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.  പി. ശ്രീധരൻ ചടങ്ങിൽ സ്വാഗതമാശംസിച്ചു. വരാനിരിക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.


വളരെ പുതിയ വളരെ പഴയ