Zygo-Ad

കൂത്തുപറമ്പ് നിർമ്മലഗിരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു

 


കൂത്തുപറമ്പ്: നിർമ്മലഗിരി നീറോളിച്ചാലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ഒരു കാർ മറ്റൊരു കാറിലും സമീപത്തെ ട്രാൻസ്ഫോർമറിന്റെ ഗ്രില്ലിലും ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് കാറുകളാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ട് കാറുകളിലുമായി ഉണ്ടായിരുന്ന മൂന്ന് പേർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറുകൾ ട്രാൻസ്ഫോർമർ ഗ്രില്ലിൽ ഇടിച്ചെങ്കിലും വലിയ തോതിലുള്ള വൈദ്യുത അപകടങ്ങൾ ഒഴിവായത് ആശ്വാസമായി.

അപകടത്തെത്തുടർന്ന് വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.



വളരെ പുതിയ വളരെ പഴയ