കൂത്തുപറമ്പ്: നിയമസഭ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍കില്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ.സുനിലിന്റെ നേതൃത്വത്തില്‍ തുവക്കുന്ന ഭാഗത്ത് നടത്തിയ പരിശോധനയില്‍ 23 കുപ്പി (11.500 ലി) മാഹി മദ്യവുമായി ഒരാളെ അറസ്‌റ്റ് ചെയ്‌തു. തുവക്കുന്ന് സ്വദേശിയായ വിനോദിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
തുവക്കുന്ന്, കുന്നോത്ത്‌പറമ്പ് ഭാഗങ്ങളില്‍ മാഹി മദ്യ വില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇയാള്‍ വീട്ടില്‍ മാഹി മദ്യം കൊണ്ടു വന്ന് സംഭരിച്ച് ആവശ്യക്കാര്‍ക്ക് വീട്ടില്‍ വെച്ച് തന്നെ വില്‍പ്പന നടത്തുകയാണെന്ന് കണ്ടെത്തി.
പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പി. ഷിംന, പ്രിവന്റീവ് ഓഫീസര്‍മാരായ സി പി ഷാജി, അനീഷ് കുമാര്‍ പി, സതീഷ് വിളങ്ങോട്ട്,സി.പി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.കെ. ബിന്‍സി, സി.ജിജീഷ്, ധനീഷ് എന്നിവരുള്‍പ്പെടുന്നു.
