കൂത്തുപറമ്പ്: ജനമൈത്രി പോലീസിന്റെയും സിസിടിവി ജനകീയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നിർമ്മലഗിരി മുതൽ കരേറ്റ പാലം വരെയുള്ള മേഖലയിൽ സ്ഥാപിച്ച 29 ഹൈ-റെസല്യൂഷൻ സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം നടന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ് പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ജനകീയ പങ്കാളിത്തത്തോടെയാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
കെ. സന്ധ്യാലക്ഷ്മി (മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു.ഗംഗാധരൻ മാസ്റ്റർ (സിസിടിവി ജനകീയ കമ്മിറ്റി ചെയർമാൻ) സ്വാഗതം പറഞ്ഞു സിബി ടോം (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്, കൂത്തുപറമ്പ്). പി.കെ. ബഷീർ (വാർഡ് മെമ്പർ) ഷമീർ പി (സബ് ഇൻസ്‌പെക്ടർ). എം. മനോഹരൻ (മാങ്ങാട്ടിടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
അഷ്റഫ് ഹാജി സി.പി (സിസിടിവി ജനകീയ കമ്മിറ്റി കൺവീനർ).ൽ നന്ദി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും രാത്രികാല സുരക്ഷയ്ക്കും ഈ ക്യാമറകൾ വലിയ സഹായമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
