കതിരൂർ: പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സി കതിരൂർ പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ റിലീഫ് സംഗമവും മുസ്ലീം ലീഗ് ജന്മദിനാഘോഷവും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.
പി.പി.മുഹമ്മദ് ഷാജിർ അധ്യക്ഷത വഹിച്ചു. ദാവൂദ് കതിരൂർ,പി.സി. ഇസ്മയിൽ, യൂസഫ് കോമത്ത്, എ.പി.എം.ഖാലിദ്, ഇ.എ.മജീദ്, ടി.കെ.യൂസഫ്, ടി.പി. ഹമീദ് പ്രസംഗിച്ചു.
