Zygo-Ad

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏപ്രില്‍ നാലുവരെ പ്രത്യേക സര്‍വീസുകള്‍


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ നാലു വരെ പ്രത്യേക സർവീസുകള്‍ നടത്തും.

ബുധൻ, വെള്ളി ദിവസങ്ങളിലാണ് മസ്കറ്റ് സർവീസുകള്‍.

വൈകീട്ട് ആറിന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് എട്ടിന് മസ്കറ്റിലെത്തും. തിരികെ 9.10-ന് മസ്കറ്റില്‍നിന്ന് പുറപ്പെട്ട് പുലർച്ചെ 2.20-ന് കണ്ണൂരിലെത്തും. ഷാർജയിലേക്ക് ദിവസേന സർവീസുണ്ട്. രാവിലെ 8.10-ന് പുറപ്പെട്ട് 10.30-ന് ഷാർജയിലെത്തും. തിരികെ പ്രാദേശിക സമയം 11.30-ന് പുറപ്പെട്ട് വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തും. 

ജിദ്ദയിലേക്ക് ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 6.30-ന് പുറപ്പെട്ട് 10-ന് ജിദ്ദയിലെത്തും. തിരികെ പ്രാദേശിക സമയം 11-ന് പുറപ്പെട്ട് രാത്രി 7.30-ന് കണ്ണൂരിലെത്തും.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സർവീസുകള്‍ നിർത്തി വെച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ