Zygo-Ad

കുടിവെള്ള ദൗർബല്യം: എ ഇക്ക് പരാതി നൽകി.


പെരളശ്ശേരി: വേനൽക്കാലം കടുക്കുമ്പോൾ കുടിവെള്ള ദൗർബല്യം രൂക്ഷമാകുന്നു. വേങ്ങാട്, പിണറായി, അഞ്ചരക്കണ്ടി, ധർമ്മടം, കടമ്പൂർ മേഖലകളിലാണ് കുടിവെള്ളത്തിന് ഏറെയും ക്ഷാമം നേരിടുന്നത്.

 ജലജീവൻ മിഷന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പൈപ്പ് കണക്ഷൻ ലഭ്യമാണെങ്കിലും അശാസ്ത്രീയമായ പദ്ധതി നടത്തിപ്പ് കാരണം കുടിവെള്ളം ലഭ്യമല്ല.

കുടിവെള്ള ദുർബല്യം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വാട്ടർ അതോറിറ്റി സബ് ഡിവിഷൻ മൂന്നു പെരിയ ഓഫീസിൽ എത്തി ധർമ്മടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇയെകണ്ട് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ റഷീദ് വി പി, മിഥുൻ മാറോളി, റിജിൻ രാജ്‌, ഷാജിൽ, സുസ്മിത എന്നിവർ നേതൃത്വം നൽകി.

അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായി ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു

വളരെ പുതിയ വളരെ പഴയ