Zygo-Ad

ചെറുവാഞ്ചേരിയിൽ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റു

 


ചെറുവാഞ്ചേരി : ചെറുവാഞ്ചേരി ടൗണിന് സമീപം വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ലൈനിലെ ജോലികൾ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കുറച്ചുനേരം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു 



വളരെ പുതിയ വളരെ പഴയ