Zygo-Ad

അപ്രഖ്യാപിത പവർക്കട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു

 


മട്ടന്നൂർ: അപ്രഖ്യാപിത പവർക്കട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലാണ് മട്ടന്നൂർ കെ.എസ്.ഇ.ബി ഓഫീസിൽ പിണറായി വിജയന്റെ ഫോട്ടോ പതിച്ച കെ-വിശറി നൽകിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്. 

കോടികൾ മുടക്കി പിണറായി സർക്കാർ "പവർക്കട്ടില്ലാത്ത പത്ത് വർഷങ്ങൾ" എന്ന് നാടാകെ കൊട്ടിഘോഷിച്ചപ്പോൾ ഓരോ ദിനവും 3 പ്രാവശ്യത്തിലധികം കറന്റ് കട്ട് ചെയ്യുന്ന സ്ഥിതിയാണെന്ന് ഹരികൃഷ്ണൻ പാളാട് ആരോപിച്ചു. 

 ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ, ഫർഹാൻ മജീദ്, അശ്വന്ത് ആർ.കെ, ലൂത്ത് ബിൻ മർസൂക്ക്, മുഹമ്മദ്‌ ഇഖിലാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ