Zygo-Ad

രക്തസാക്ഷി ദിനചാരണം സംഘടിപ്പിച്ചു


പാതിരിയാട്: സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട പാതിരിയാട് കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ എ കെ ഗംഗാധരന്റെ 49 ആം രക്തസാക്ഷി ദിനചാരണം അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടന്നു.

കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി കെ രമീഷിന്റെ അധ്യക്ഷതയിൽ ധർമ്മടം നിയോജക മണ്ഡലം സ്ഥാനാർഥി യും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ വി പി അബ്‌ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.

 രാജീവൻ മാസ്റ്റർ, പുതുക്കുടി ശ്രീധരൻ, മിഥുൻ മാറോളി, സുരേന്ദ്രൻ,ശ്യാമള എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌, മണ്ഡലം, ബൂത്ത്‌ ഭാരവാഹികൾ നേതൃത്വവും നൽകി.

വളരെ പുതിയ വളരെ പഴയ