ചക്കരക്കല്ലിൽ ചികിത്സ തേടിയെത്തിയ സംഘം ആശുപത്രിക്ക് നേരെ അക്രമം നടത്തി. ഗവൺമെന്റ് ആശുപത്രിക്ക് മുന്നിലെ പാവന ഹോസ്പിറ്റലിന് നേരെയാണ് അക്രമമുണ്ടായത്. ജീപ്പിലെത്തിയ സംഘമാണ് ആശുപത്രിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്
ആശുപത്രിയിൽ എത്തിയ സംഘത്തോട് ഇന്ന് ഡോക്ടർ അവധിയിലാണെന്ന് ജീവനക്കാർ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായ സംഘത്തിലെ രണ്ട് പേർ ആശുപത്രിയുടെ മുൻവശത്തെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

